സിരുത്തൈ ശിവ, തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സംവിധാനം ചെയ്‍ത ചിത്രമാണ് വിശ്വാസം. ആരാധകര്‍ ഏറ്റെടുത്ത ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുഎസ്സില്‍ 1.84 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിംഗപ്പൂരില്‍ വിശ്വാസം 3.48 കോടി രൂപയാണ് നേടിയത്. വിവേഗത്തിന് മൊത്തം കിട്ടിയ കളക്ഷനിലധികം വിശ്വാസം സ്വന്തമാക്കിയത്.

രണ്ട് ലുക്കിലാണ് അജിത് സിനിമയില്‍ അഭിനയിച്ചത്. തല നരയ്ക്കാത്ത ലുക്കിലും സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലും. അജിത്തിന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ആകര്‍ഷണം. മധുര സ്വദേശിയായ തൂക്കുദുരൈ ആയി അണ് അജിത്ത് അഭിനയിച്ചത്. നായികയായി നയൻതാരയുമെത്തി. വിശ്വാസത്തിനു പുറമേ വീരം, വേതാളം, വിവേഗം എന്നീ സിനിമകളാണ് സിരുത്തൈ ശിവയും അജിത്തും ചേര്‍ന്ന് ഒരുക്കിയത്.