സിരുത്തൈ ശിവ, തമിഴകത്തെ തല അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിശ്വാസം. വിശ്വാസം തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ആരാധകര്‍ ഏറ്റെടുത്ത സിനിമ നിരൂപകപ്രശംസ നേടിയില്ലെങ്കിലും തീയേറ്ററുകളില്‍ മികവ് കാട്ടുകയാണ്. എട്ട് ദിവസം കൊണ്ട് 125 കോടി രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് വിശ്വാസം സ്വന്തമാക്കിയത്.

രണ്ട് ഗെറ്റപ്പിലാണ് അജിത് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും. രണ്ട് വേഷങ്ങളിലും മികവ് കാട്ടിയ അജിത് തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. മധുര സ്വദേശിയായ കഥാപാത്രമായി ആണ് അജിത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. നയൻതാരയാണ് നായിക.