Asianet News MalayalamAsianet News Malayalam

തലയുടെ 'വിശ്വാസം'; അഭിനന്ദനങ്ങളുമായി ചെന്നൈ പൊലീസ് കമ്മിഷണര്‍

തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. വിശ്വാസം ആരാധകര്‍ കാത്തിരുന്ന ചിത്രമായതിനാല്‍ അത്രയേറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. അജിത്തിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ആകര്‍ഷണവും. അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചെന്നൈ പൊലീസ് കമ്മിഷണര്‍ അര്‍ജുൻ ശരവണൻ. സാമൂഹ്യപ്രതിബന്ധതയോടെയാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചെയ്‍തിരിക്കുന്നത് എന്ന് അര്‍ജുൻ ശരവണൻ പറയുന്നു.

Viswasam Chennai Police commissioner lauds Ajith film for being socially aware
Author
Chennai, First Published Jan 17, 2019, 3:09 PM IST

തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. വിശ്വാസം ആരാധകര്‍ കാത്തിരുന്ന ചിത്രമായതിനാല്‍ അത്രയേറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. അജിത്തിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ആകര്‍ഷണവും. അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചെന്നൈ പൊലീസ് കമ്മിഷണര്‍ അര്‍ജുൻ ശരവണൻ. സാമൂഹ്യപ്രതിബന്ധതയോടെയാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചെയ്‍തിരിക്കുന്നത് എന്ന് അര്‍ജുൻ ശരവണൻ പറയുന്നു.

നായകനും നായികയും ബൈക്ക് ഓടിക്കുന്നത് ഹെല്‍മറ്റ് വച്ചാണ്. മകളെ രക്ഷിക്കാൻ വേണ്ടി പോകുമ്പോള്‍ പോലും നായകൻ കാറിന്റെ സീറ്റ് ബെല്‍ട്ട് ഇടാൻ മറക്കുന്നില്ല. മാത്രവുമല്ല മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമാണ് സിനിമ പറയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുമാണ് തമിഴ്‍നാട്. നിരവധി ആരാധകരുള്ള അജിത്തിനെ പോലുള്ളവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുമ്പോള്‍ ആരാധകരും അതു ചെയ്യും-- അര്‍ജുൻ ശരവണൻ പറയുന്നു. സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലുമാണ് അജിത്ത് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മധുര സ്വദേശിയായി അജിത്ത് എത്തുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക.

Follow Us:
Download App:
  • android
  • ios