അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഒരുക്കുന്ന വിശ്വാസം റിലീസിനായി ഒരുങ്ങുകയാണ്. നാലാം തവണയാണ്, സിരുത്തൈ ശിവയും അജിത്തും ഒന്നിക്കുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍. അജിത്തുമായി അഞ്ചാം തവണയും സിനിമ ചെയ്യാൻ അവസരം കിട്ടിയാല്‍ അത് വലിയ സന്തോഷമാകുമെന്നാണ് സിരുത്തൈ ശിവ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അജിത്ത് നല്ല ഒരു മനുഷ്യനാണ്. അജിത്തുമായി നാല് തവണ സിനിമ ചെയ്യാൻ അവസരം കിട്ടിയതില്‍ ഞാൻ സന്തോഷവാനാണ്. വീണ്ടും അദ്ദേഹത്തെ സംവിധാനം ചെയ്യാൻ അവസരം കിട്ടിയാല്‍ അത് വലിയ കാര്യമാണ്- സിരുത്തൈ ശിവ പറയുന്നു. 10നാണ് വിശ്വാസം റിലീസ് ചെയ്യുക.

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലയ്ക്കാണ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. മധുര സ്വദേശിയായ കഥാപാത്രമായി അജിത് ചിത്രത്തിലുണ്ടാകുക. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു.