കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്‍റെ തല അജിത്തിന്റെ പുതിയ ചിത്രം വിവേഗത്തിന്‍റെ ടീസര്‍ എത്തി. സിരുതൈ ശിവയാണ് സംവിധാനം. മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ടീസര്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കില്‍ സംഭവിച്ചില്ല.
ബുധനാഴ്ച്ച രാത്രി 12 മണിയ്ക്ക് ടീസര്‍ എത്തുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് യൂട്യൂബ് ചാനലില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. റെക്കോഡ് വ്യൂ ആണ് തലയുടെ 25മത്തെ ചിത്രത്തിന്‍റെ ടീസര്‍ യൂട്യൂബില്‍ ഉണ്ടാക്കുന്നത്
ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ റോളില്‍.
വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം. സത്യജ്യോതി ഫിലിംസാണ് വിവേഗം നിര്‍മ്മിക്കുന്നത്.
