അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ക്ക് ഇടയില്‍ ലഭിച്ചത്. പക്ഷേ ട്രെയിലറിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപവുമായി എത്തി. ഇപ്പോഴിതാ ഇതിനെല്ലാം നിരുപാധികം മാപ്പ് പറഞ്ഞ് അജിത്ത് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. വക്കീല്‍ മുഖേന പ്രസ്താവനയിലൂടെയായിരുന്നു അജിത്തിന്റെ ക്ഷമാപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചില അനൗദ്യോഗിക ഗ്രൂപ്പുകളും വ്യക്തികളും ചില വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇത് അദ്ദേഹത്തിന് അറിവില്ലാത്ത കാര്യമാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിൽ ചില വ്യക്തികള്‍ക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായതായി മനസ്സിലാക്കുന്നു. ഇവരെ കണ്ടുപിടിക്കേണ്ടതും നടപടി എടുക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് എന്റെ കക്ഷി നിരുപാധികം മാപ്പ് ചോദിക്കുന്നു- പ്രസ്താവനയില്‍ പറയുന്നു.