മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംവിധായകന്‍ വൈശാഖ്. ഫേസ്ബുക്കിലൂടെയാണ് വൈശാഖ് ഇക്കാര്യം അറിയിച്ചത്.
വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളെ,
ഞാൻ മമ്മുക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ നടത്തുന്നതായി ചില വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്. ഇത്തരത്തിലൊരു കാസ്റ്റിങ് കോൾ എന്റെ അറിവിൽ നടന്നിട്ടില്ല. ദയവായി ഇത്തരം ചതികളിൽ ചെന്ന് വീഴാതിരിക്കുക !
