ഗോദയിലുടെയാണ് വാമിക മലയാളത്തിലേക്ക് എത്തിയത്

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഗോദയിലിലൂടെ പ്രിയങ്കരിയായ നടിയാണ് വാമിഖ ഖബ്ബി. ഒരു ഗുസ്തിക്കാരിയായി മികച്ച പ്രകടനം കാഴ്ചവച്ചാണ് വാമിക പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. പഞ്ചാബിക്കാരിയായ വാമിക തമിഴ്, ഹിന്ദി, പഞ്ചാബി എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വാമിക അഭിനയിച്ച ഒരു പഞ്ചാബി പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. 100 പെര്‍സന്റ് എന്ന പേരിലുള്ള ഒരു മ്യൂസിക്കല്‍ ആല്‍ബമാണിത്. ഗാരി സന്ധുവാണ് ആല്‍ബം ഒരുക്കിയത്.

 പാട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ 40 ലക്ഷം ആളുകളാണ് കണ്ടത്. മോഡേണ്‍ ലുക്കിലാണ് വാമിക ഗാനരംഗത്ത് എത്തുന്നത്.