പ്രതിസന്ധിയില്‍ പതറാതിരിക്കാന്‍ മാതൃകയാക്കാം ഈ മോഡലിനെ
പ്രതിസന്ധിയില് പതറാതിരിക്കാന് മാതൃകയാക്കാം ചൈനീസ് നടിയും മോഡലുമായ വാങ് ലേയ് ലേയെ. കാഴ്ചയില്ലാത്തത് ഈ സുന്ദരിക്ക് ഒരു പ്രശ്നമേ അല്ല.
വാങ് ലേയ്ലേ.. വയസ്സ് 40.. ലോകമറിയുന്ന മോഡലാകണം.. അതായിരുന്നു ആഗ്രഹം. കൗമാരപ്രായത്തില് തന്നെ ഫാഷന് ലോകത്തേക്കെത്തി. പക്ഷെ 2004ല് റാംപില് ചുടവട് വെക്കുമ്പോള് അവര് തിരിച്ചറിഞ്ഞു. കാഴ്ച മെല്ലെ നഷ്ടപ്പെടുകയാണ്. ഒരു ചുവട് കൂടി വെച്ചിരുന്നെങ്കില് റാംപില് നിന്ന് താഴേയ്ക്ക് പതിക്കുമായിരുന്നു. അന്നത്തെ നടത്തത്തോടെ എല്ലാം തീര്ന്നെന്നാണ് കരുതിയത്. പിന്നെ ഏറെ നാള് വെള്ളിവെളിച്ചത്തില് നിന്ന് ഇരുളിലേക്ക്.
ഇതിനിടെ എല്ലാം മനസ്സിലാക്കി ഐഷുയി ജീവിത പങ്കാളിയായെത്തി. പക്ഷെ പഴയജീവിതം തിരിച്ചുപിടിക്കാനാകില്ലെന്ന നിരാശയില് അവര് ബാല്ക്കണിയില് നിന്ന് 2014ല് താഴേയ്ക്ക് ചാടാനൊരുങ്ങി. രക്ഷകനായത് ഭര്ത്താവ്. അതൊരു വഴിത്തിരിവായി. പിന്നെ കണ്ടത് വാങ് ലേയ് ലേയുടെ രണ്ടാം ജന്മം.
ആദ്യം ബീജിംഗ് ഫിലിം അക്കാദമിയില് അഭിനയം പഠിക്കാന് ചേര്ന്നു. പിന്നാലെ വീണ്ടും ഫാഷന് ലോകത്തേയ്ക്ക്. ആത്മവിശ്വാസത്തോടെ രണ്ടാം വരവ്. മോഡലിംഗ്, അഭിനയം പിന്നെ ഒരു ഓണ്ലൈന് ഷോപ്പും .. കാഴ്ചയില്ലെങ്കിലും ഒരു ചുവടും പിഴയ്ക്കാതെ ലേ മുന്നോട്ട് കുതിക്കുകയാണ്. ഒപ്പം കണ്ണുകളായി ഐഷൂയിയും മക്കളും.
