Asianet News MalayalamAsianet News Malayalam

അര്‍ണോല്‍ഡിനെ ആന കുത്താന്‍ വന്നപ്പോള്‍ - വീഡിയോ

WATCH: Arnold Schwarzenegger gets charged by an elephant in SA
Author
First Published Jun 1, 2016, 8:25 AM IST

ആദ്യം ശാന്തനായിരുന്ന ആനയുടെ മട്ട് പെട്ടന്ന് മാറി. അർണോൾഡ് സഞ്ചരിച്ച ജീപ്പ് ആക്രമിക്കാനാണ് പിന്നീടുള്ള നീക്കം. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടു, ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോയി. ആന പിറകെ ഓടുന്നത് വീഡിയോയില്‍ കാണാമായിരുന്നു. 

ഇതൊരു സിനിമയായിരുന്നെങ്കിൽ, ഈ സഫാരി അനുഭവത്തെക്കുറിച്ച് നന്നായി എഴുതാൻ സാധിക്കില്ലായിരുന്നെന്ന് ഇന്‍സ്റ്റഗ്രാമില്‍ ഈ സംഭവത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത് അര്‍ണോള്‍ഡ് പറയുന്നു. മൃഗങ്ങളെ കൊല്ലുന്നത് നിർത്തൂ. ഫോട്ടോ എടുത്തോളൂ. അത് തോക്ക് കൊണ്ട് ആകരുത്, ഇത്തരം അനുഭവം ഉണ്ടായിട്ടും തന്‍റെ മൃഗസ്നേഹം കൈവിടാന്‍ 'ടെര്‍മിനേറ്റര്‍' തയ്യാറല്ല.

Follow Us:
Download App:
  • android
  • ios