ബംഗലൂരു: കന്നഡ സിനിമ ചിത്രീകരണത്തിനായി തടാകത്തിലേക്ക് ചാടി മുങ്ങിപ്പോയ കന്നട നടന്മാർ ഉദയും അനിലും ഇത് ആദ്യമായാണ് ഹെലികോപറ്ററിൽ കയറുന്നത്. മസ്തിഗുഡി എന്ന കന്നട സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം കാണാനെത്തിയ മാധ്യമപ്രവർത്തകർകരോട് സംസാരിച്ചതിന് ശേഷമാണ് സിനിമയിലെ വില്ലന്മാരായ ഉദയും അനിലും നായകനായ ദുനിയ വിജയോടൊപ്പം ഹെലികോപ്റ്ററിൽ കയറിയത്.

ആദ്യമായാണ് ഹെലികോപ്റ്ററിൽ കയറുന്നതെന്നും ഇത്ര ഉയരത്തിൽ നിന്ന് ചാടി ഒരു സംഘട്ടനം ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്നും പറഞ്ഞായിരുന്ന ഉദയ് ഷോട്ടിനായി പോയത്. എങ്ങനെയായാലും ഈ രംഗത്തിൽ അഭിനയിക്കും. എല്ലാം ദൈവത്തിന്റെ കയ്യിലാണ്. ആദ്യമായാണ് ഹെലികോപ്റ്റിൽ കയറുന്നതും ചാടുന്നതും.യാത്ര പോയി വന്നതിന് ശേഷം പറയാം എത്രത്തോളം ആസ്വദിച്ചു എന്നുള്ള കാര്യം-ഉദയ് പറഞ്ഞു.

തിരികെ വന്ന ശേഷം ഹെലികോപ്റ്ററിൽ യാത്രയുടെ അനുഭവം പങ്കുവെക്കാമെന്ന് പറഞ്ഞാണ് അനിൽ ചിത്രീകരണത്തിനായി പോയത്. തടാകത്തിലേക്ക് ചാടിയ ദുനിയ വിജയ്ക്ക് മാത്രമായിരുന്നു ലൈഫ് ജാക്കറ്റുണ്ടായിരുന്നു. കാണാതായ അനിലിന് നീന്തൽ അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മതിയായ സുരക്ഷയില്ലാതെ ചിത്രീകരണത്തിനിറങ്ങിയ ഉദയയുടേയും അനിലിന്റെ ആദ്യ ഹെലികോപ്റ്റർ യാത്ര ഒടുവിൽ ദുരന്തത്തിലവസാനിച്ചു.