കൊച്ചി: ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യപ്പെട്ടതനുസരിച്ച് അങ്ങോട്ട് ആവശ്യപ്പെട്ടതോടെ അമ്മ സംഘടനയില്‍ നിന്ന് നടന്‍ ദിലീപ് രാജിവെച്ചെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍.  താന്‍ ഈ സ്ഥാനത്ത് എത്തുമ്പോള്‍ ഏറ്റവും വലിയ വിഷയമായിരുന്നു ദിലീപിന്‍റെ കാര്യം.

ഡബ്ല്യൂസിസി ആവശ്യപ്പെട്ട കാര്യങ്ങളില്‍ നിയമസഹായം തേടിയപ്പോള്‍ ഒരു ജനറല്‍ ബോഡി കൂടി മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നാണ് മനസിലായത്. പിന്നീട് അത് വലിയ പ്രശ്നമായി മാറി. ഡബ്ല്യൂസിസി ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ വേണമെന്ന് പറഞ്ഞു.

അപ്പോള്‍ അല്‍പം സാവകാശം വേണമെന്ന് അവരോട് പറഞ്ഞു. ജനറല്‍ ബോഡി കൂടി തീരുമാനിക്കാന്‍ സാധിക്കുകയുള്ളുവെന്നും അറിയിച്ചു. പിന്നീട്, കേരളത്തില്‍ പ്രളയം പോലുള്ള പ്രശ്നങ്ങള്‍ വന്നു. അതിന് ശേഷം വീണ്ടും അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ച് എത്തി.

ജനറല്‍ ബോഡി കൂടാതെ ഇക്കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാനാവില്ലെന്നാണ് പറഞ്ഞത്. വലിയ അഴിച്ച് പണി വേണമെന്നുള്ളതാണ് അവരുടെ ആവശ്യം. കൂടാതെ, രാജിവെച്ച് പോയവരെ തിരിച്ചെടുക്കണമെന്നത് അടക്കം ഉന്നയിച്ചു. ഇതൊന്നും മോഹന്‍ലാലിന് എടുക്കാവുന്ന തീരുമാനങ്ങളല്ല.

ദിലീപിനെ പുറത്താക്കണമെന്നാണ് അവരുടെ പ്രധാന വിഷയം. തുടര്‍ന്ന് എല്ലാരെയും വിളിച്ച് കൂട്ടി ഒരു ജനറല്‍ ബോഡി കൂടുന്നത് വലിയ ബുദ്ധിമുട്ടായതിനാല്‍ ദിലീപിനെ വിളിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുകയും അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തു. ദിലീപ് നല്‍കിയ രാജിക്കത്ത് ഞങ്ങളുടെ കെെയില്‍ ഉണ്ട്. അതിപ്പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചെന്നും അദ്ദേഹം മോഹന്‍ലാല്‍ പറഞ്ഞു.