സോഷ്യല്‍ മീഡിയയില്‍ തരംഗമായ വിവാഹക്ഷണ വീഡിയോ ഇതാണ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹക്ഷണ വീഡിയോ. പഞ്ചായത്തിലെ ആളുകളെ മുഴുവന്‍ ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് വളരെ പെട്ടന്നാണ്. 

പത്രം വിതരണം ചെയ്യാനെത്തുന്ന ആളിലൂടെ ആരംഭിക്കുന്ന വീഡിയോയുടെ ആശയം വീഡിയോ ജേണലിസ്റ്റ് ആയിരുന്ന ആനന്ദ് ആലത്തറയുടേതാണ്. വെഞ്ഞാറമൂട് സ്വദേശിയായ ആനന്ദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈം ലെന്‍സ് ഫോട്ടോഗ്രാഫി കമ്പനിയാണ് വിവാഹക്ഷണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

വിവാഹം പഞ്ചായത്ത് മുഴുവന്‍ ആഘോഷമാകുമെന്ന് വിവാഹക്ഷണ വീഡിയോയിലൂടെ തന്നെ വ്യക്തമാണ്.