കത്തിക്കയറാന്‍ വിജയ്‍‌യും എ ആര്‍‌ മുരുഗദോസും ഒന്നിക്കുന്ന പുതിയ സിനിമ
വിജയ്യും എ ആര് മുരുഗദോസും ഒന്നിക്കുന്ന പുതിയ സിനിമയുടെ പുതിയ ഷെഡ്യൂള് ഉടന് ആരംഭിക്കും. മെയ് 15നു തുടങ്ങുന്ന ഷെഡ്യൂള് 40 ദിവസമാണ് ഉണ്ടാകുക. വിദേശത്തു വച്ചുള്ള രണ്ട് ഗാനരംഗങ്ങളും എടുക്കുന്നതടെ ചിത്രീകരണം പൂര്ത്തിയാകും. നേരത്തെ 50 ശതമാനമോളം ചിത്രീകരണം പൂര്ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.
ഗോകുലം സ്റ്റുഡിയോസ് ആയിരിക്കും ഷൂട്ടിംഗ് ലൊക്കഷന്. കീര്ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, പ്രേംകുമാര് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്. എ ആര് റഹ്മാന് സംഗീത സംവിധാനം നിര്വഹിക്കും.
