ബി ടൗണില്‍ പാട്ടായിരുന്നു അലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം. ഇരുവരും പരസ്യമായും രഹസ്യമായും ഡേറ്റിങ് നടത്തുന്നതൊക്കെ ആരാധകര്‍ക്ക് വാര്‍ത്തയായിരുന്നു. എന്നാല്‍ ഗോസിപ്പ് കോണില്‍ നിറഞ്ഞുനിന്ന ഈ പ്രണയജോഡി പിരിഞ്ഞെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. ഇനി എന്തായലും അലിയ - സിദ്ധാർത്ഥ് ആരാധകര്‍ക്ക് ആശ്വസിക്കാം. അവര്‍ പിരിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം സഞ്ജയ് കപൂറിന്‍റെ പിറന്നാള്‍ പാര്‍ട്ടിക്ക് ഇരുവരും ഒന്നിച്ചെത്തുകയും ഒരുമിച്ച് ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇതാ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ്.
