ചിരികൊണ്ട് മാത്രം ആരാധകരുടെ മനസ്സ് കീഴടക്കിയ രണ്ട് ബോളിവുഡ് സുന്ദരിമാര്‍ ഒരുമിച്ചാല്‍ അതൊരു മനോഹരകാഴ്ച തന്നെയാണ്. ജിയോ ഫിലിം ഫെയര്‍ മാറാത്തി അവാര്‍ഡ്സിലാണ് ബോളിവുഡിലെ എക്കാലത്തെയും ഹോട്ട് നായിക മാധുരി ദീക്ഷിത്തും യുവതലമുറയുടെ ഹരമായ സെക്സി നായിക ദീപിക പദുക്കോണും കണ്ടുമുട്ടിയത്.
ഫ്ലോറാല്‍ പ്രിന്‍റുളള സാരിയാണ് റാണി പദ്മാവതിയായി തിളങ്ങുന്ന ദീപിക അണിഞ്ഞിരുന്നത്. പിങ്ക് സ്യൂട്ടിലായിരുന്നു ആരാധകരുടെ ദേവദാസ് സുന്ദരി മാധുരി എത്തിയത്. ഇരുവരും ചേര്‍ന്ന് ചിത്രങ്ങള്‍ എടുത്തപ്പോള്‍ ആരാധകര്‍ക്ക് അതൊരു ഇരട്ടി സന്തോഷമായി മാറി.
പത്മാവതി എന്ന പുതിയ ചിത്രത്തില്‍ അതീവ സൗന്ദര്യം രൂപംപൂണ്ട ദീപിക പാദുകോൺ ആണ് ഇപ്പോല്‍ ബിടൌണിലെ മിന്നുംതാരം. ഭര്‍ത്താവ് ശ്രീറാം മാധവനോടൊപ്പമാണ് എവര്‍ടൈം ഹിറോയിന്‍ മാധുരി അവാര്‍ഡ് നൈറ്റിന് എത്തിയത്.




പപ
