ആരാധികയോട് ഐലവ്‍യു പറഞ്ഞതിന്‍റെ പേരില്‍ നടന്‍ രണ്‍ബീര്‍ കപൂറിന്‍റെ കരണത്തടിച്ച് നടി കത്രീന കൈഫ്. ബോളിവുഡ് ഏറ്റവുമധികം ചര്‍ച്ച ചെയ്ത പ്രണയ ജോഡികളിലൊന്നായ കത്രീനയുടെയും രണ്‍ബീര്‍ കപൂറിന്‍റെയും പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം ജഗ്ഗ ജസൂസ് എന്ന സിനിമയില്‍ ഒന്നിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഇരുവരും ഒരു വേദിയില്‍ എത്തുന്നതിനിടയിലാണ് സംഭവം.
കാറില്‍ സഞ്ചരിക്കുന്ന ഇരുവരുടെയും വീഡിയോയാണ് വൈറലാകുന്നത്. രണ്‍ബീര്‍ ഫോണിലൂടെ ആരാധകരോട് ഐ ലവ് യു പറയുകയും ചുംബനം നല്‍കുകയും ചെയ്യുന്നതിനിടയ്ക്ക് കത്രീന താരത്തിന്റെ ചെകിട്ടത്ത് അടിച്ചു. ബ്രഷ് കൊണ്ടുള്ള അപ്രതീക്ഷിത അടി കിട്ടിയ രണ്‍ബീര്‍ ആദ്യം ഞെട്ടുകയും പിന്നീട് കത്രീനയെ ദേഷ്യത്തോടെ നോക്കുന്നതുമാണ് വീഡിയോയില്‍. കത്രീന തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം
