പ്രീതി സിന്റയും സെയ്‍ഫ് അലിഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സലാം നമസ്‍തേ റിലീസ് ചെയ്‍തിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ പ്രീതി സിന്റ്. രസകരമായ അനുഭവമായിരുന്നു സലാം നമസ്‍തെയുടെ സെറ്റെന്ന് പ്രീതി സിന്റെ പറയുന്നു.

View post on Instagram

സെറ്റില്‍ മുഴുവൻ തമാശയായിരുന്നു. സെയ്‍ഫും ഞാനും തമ്മില്‍ എന്നും തല്ലായിരുന്നു. ക്യാമറയ്‍ക്കു മുന്നിലും പിന്നിലും. ഞങ്ങള്‍ റിഹേഴ്‍സല്‍ ചെയ്യുക ആയിരുന്നോ ശരിക്കും ആണെന്നോ എന്ന കാര്യത്തില്‍ ക്രൂവിന് വരെ സംശയമായിരുന്നു. പരസ്‍പരം കൊല്ലാനുള്ള ശ്രമത്തിലാണോ ഞങ്ങള്‍ എന്നുവരെ അവര്‍ സംശയിച്ചു. സെയ്‍ഫിനെ മിസ് ചെയ്യുന്നു- പ്രീതി സിന്റ പറയുന്നു.

ലിവ് ഇൻ റിലേഷൻ ഷിപ്പില്‍ കഴിയുന്ന ദമ്പതികളായിട്ടായിരുന്നു പ്രീതി സിന്റയും സെയ്‍ഫ് അലിഖാനും സലാം നമസ്‍തെയില്‍ അഭിനയിച്ചത്. പ്രീതിയുടെ കഥാപാത്രം ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ സംശയിക്കുന്ന കഥാപാത്രമായിരുന്നു സെയ്‍ഫ് അലി ഖാന്റേതാണ്. സിദ്ദാര്‍ഥ് ആനന്ദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.