കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ നടിയും ദിലീപിന്‍റെ ഭാര്യയുമായി കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്യുമെന്ന സൂചന ശക്തമാണ്. ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യ എവിടെയെന്നും മകള്‍ മീനാക്ഷി എവിടെയെന്നുമുള്ള ചോദ്യങ്ങള്‍ സജീവമാണ്. ഇതിനിടെയാണ് കാവ്യയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന വാര്‍ത്ത സജീവമായിരിക്കുന്നത് എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കേസില്‍ സംശയ നിഴലിലുള്ള കാവ്യ ദിലീപിന്‍റെ ആലുവയിലെ വീട്ടിലോ വെണ്ണലയിലെ വില്ലയിലോ ഇല്ലെന്നാണ് സിനിമ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, കാവ്യ വിദേശത്തേക്ക് പോയെന്ന വാര്‍ത്തകള്‍ ഉയര്‍ന്നുണ്ടെങ്കിലും പോലീസ് ഇത് തള്ളുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ കാവ്യ മാധവന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.

എങ്കിലും ഇത്തരമൊരു സാഹചര്യം കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിവാദം ഉയര്‍ന്നു വന്ന സമയത്ത് കാവ്യ ദിലീപുമൊന്ന് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ എത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പതിവു തെറ്റിച്ച് മകള്‍ മീനാക്ഷിയെ കൂട്ടാതെ ആയിരുന്നു ആ ക്ഷേത്രദര്‍ശനം. 

അതേസമയം, അറസ്റ്റിലായിട്ടും മറ്റു പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ദിലീപിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടരിക്കുന്നത്.