ദക്ഷിണേന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റായ് ലക്ഷ്മി ബോള്‍ഡ് കഥാപാത്രങ്ങളിലൂടെ വിവാദങ്ങളില്‍ നിറഞ്ഞ താര സുന്ദരി 'ക്യാപ്റ്റന്‍ കൂള്‍' ധോണിയുമായുള്ള ബന്ധത്തിന്റെ പേരിലും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.

ക്രിക്കറ്റ് താരത്തിന്റെ തുടക്ക കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായി ലക്ഷ്മി. ആ സമയത്തെ സൗഹൃദത്തെ കുറിച്ച് നിരന്തരം ലക്ഷ്മി പ്രതികരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിന് റായ് ലക്ഷ്മി പൊട്ടിത്തെറിച്ചു. 

ആരാണ് അയാള്‍ എന്നായിരുന്നു റായി ലക്ഷ്മയുടെ ചോദ്യം. പലവട്ടം താന്‍ ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്. ഒരു കാലത്ത് ധോണിയുമായി ബന്ധമുണ്ടായിരുന്നു എന്നത് ശരിയാണ്. വിവാഹം ചെയ്യുന്നതിനെ കുറിച്ച് ഇരുവരും ചിന്തിച്ചിട്ടു പോലുമില്ല. കാലം ഇത്രയും കഴിഞ്ഞിട്ടും തന്റെ ബോയ്ഫ്രണ്ടിനെ കുറിച്ചു പോലും ആരും ചോദിക്കുന്നില്ല. എന്തുകൊണ്ടാണ് ധോണി എന്ന് മനസിലാകുന്നില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു.

ധോണിയുമായുള്ള ബന്ധം ഒരിക്കലും എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത് തനിക്ക് പബ്ലിസിറ്റി ലഭിക്കാനാണെന്ന് വരെ ചിലര്‍ പറയുന്നു. അദ്ദേഹവുമായുള്ള ബന്ധത്തിന് ശേഷം ഇതുവരെ അഞ്ചോളം ആളുകളുമായി ബന്ധമുണ്ടായിരുന്നു. അതിനെ കുറിച്ച് ആര്‍ക്കും ഒന്നും അറിയാനില്ലേ എന്നും അവര്‍ ചോദിച്ചു.

റായ് ലക്ഷ്മിയുടെ പുതിയ ചിത്രം ജൂലി-2 ഒക്ടോബര്‍ ആറിന് റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.