പൂനെ: ദേശീയ ഗാനത്തിനായി 52 സെക്കന്റ് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാത്തവരാണോ ഭാരതീയരെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. ടിക്കറ്റ് വാങ്ങാനുള്ള ക്യൂവിലും ഭക്ഷണശാലകളിലും പാര്‍ട്ടികളിലുമെല്ലാം നില്‍ക്കാന്‍ മടി കാണിക്കാത്തവര്‍ തിയറ്ററില്‍ ദേശീയ ഗാനത്തിനായി 52 സെക്കന്റ് എഴുന്നേറ്റ് നില്‍ക്കുന്നതിന് വിമുഖത കാണിക്കുന്നത് എന്തിനാണെന്ന് അനുപം ഖേര്‍ ചോദിക്കുന്നു.
ക്രിക്കറ്റ് താരം ഗൗതം ഗംഭീറും സമാന അഭിപ്രായവുമായി ട്വീറ്റ് ചെയ്തിരുന്നു. പ്രമോദ് മഹാജന്‍ സ്മാരക അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ വിമുഖത കാണിക്കുന്നവരെ വളര്‍ത്തിയ രീതിയുടേതാണ് തകരാറെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
പിതാവിനെയും അധ്യാപകരെയും ബഹുമാനിക്കാന്‍ എഴുന്നേറ്റ് നില്‍ക്കുന്നത് പോലെ തന്നെയാണ് ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്‍ക്കുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു.
