തന്റെ കരിയറില്‍ എഴുപതിലേറെ നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതില്‍ എണ്‍പത് ശതമാനം പേരും മലയാളത്തിലും തമിഴിലുമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു മമ്മൂട്ടി.
മലയാളസിനിമയില്‍ പുതുമുഖ സംവിധായകര്‍ക്ക് ഏറ്റവുമധികം അവസരങ്ങള്‍ നല്‍കിയ നായകനടന്‍ മമ്മൂട്ടിയാവും. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെ പല കാലങ്ങളിലായി മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് സംവിധാനരംഗത്തെത്തിയത്. നവാഗത സംവിധായകരോടുള്ള മമ്മൂട്ടിയുടെ ഈ പരിഗണനയ്ക്ക് പിന്നില്‍ എന്താണ്? ഈ ചോദ്യത്തിനുള്ള മറുപടി മമ്മൂട്ടി തന്നെ പറയുന്നു ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍.
തന്റെ കരിയറില്‍ എഴുപതിലേറെ നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതില്‍ എണ്‍പത് ശതമാനം പേരും മലയാളത്തിലും തമിഴിലുമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു മമ്മൂട്ടി. നവാഗതരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്കുള്ള കാരണത്തെക്കുറിച്ചും പറയുന്നു അദ്ദേഹം.
നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കെപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവര്‍ക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.
,മമ്മൂട്ടി പറയുന്നു.
അതേസമയം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'യാത്ര'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്നു വൈ എസ് രാജശേഖര റെഡ്ഡിയെക്കുറിച്ചുള്ള ചിത്രമാണ് യാത്ര. മമ്മൂട്ടിയാണ് വൈഎസ്ആറായി സ്‌ക്രീനില്‍ എത്തുന്നത്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും മതിപ്പുളവാക്കിയിട്ടുണ്ട് മമ്മൂട്ടിയുടെ പ്രകടനം.
