സുരേഷ് ഗോപിയുടെ മുഖത്ത് നോക്കാന്‍ പോലും തനിക്കു കുറേ വര്‍ഷങ്ങളായി കഴിഞ്ഞില്ലെന്ന് എന്നു സംവിധായകന്‍ ലാല്‍ ജോസ് . ഫൊക്കാനയുടെ ഫിലിം അവാര്‍ഡ് ചടങ്ങില്‍ വെച്ചായിരുന്നു ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.
സുരേഷ് ഗോപി ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 2001 ലെ ചിത്രമായ രണ്ടാഭാവത്തിന്‍റെ പരാജയത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ ചിത്രത്തില്‍ സുരേഷ് ഗോപി ഡബിള്‍ റോളിലാണ് എത്തിരുന്നത്. ബിജു മേനോന്‍, തിലകന്‍, നരേന്ദ്ര പ്രസാദ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫിസില്‍ പരാജയപ്പെട്ടു.
അതോടു കൂടിയാണ് കുറ്റബോധം കൊണ്ട് ഒരു വര്‍ഷം സുരേഷ് ഗോപിയെ കണ്ടില്ലെന്ന് ലാല്‍ ജോസ് പറഞ്ഞത്. എന്നാല്‍ രണ്ടാം ഭാവം ഒരു പരാജയ ചിത്രമായി കണ്ടിട്ടില്ലെന്നു സുരേഷ് ഗോപി വ്യക്തമാക്കി. കഠിന പരിശ്രമത്തിനുമേല്‍ വന്ന വന്‍ ദുരന്തമായിരുന്നു അതെന്നും താരം പറഞ്ഞു.
