പുറത്തിറങ്ങിയ പാട്ടിലൂടെ ഏറെ പ്രതീക്ഷ നല്‍കിയ കാളിദാസ് ചിത്രം പൂമരം വൈകുന്നതെന്തെന്ന വിഷയത്തില്‍ പ്രതികരണവുമായി ജയറാം. കാളിദാസിന് സിനിമയാണ് എല്ലാമെന്നും പൂമരം മാര്‍ച്ചില്‍ റിലീസ് ആകുമെന്നുമാണ് ജയറാമിന്റെ പ്രതികരണം. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് അവൻ തന്നെയാണ് സത്യേട്ടനോട് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ജയറാം പറയുന്നു. നല്ല സിനിമകളുടെ ഭാഗമാകാന്‍ ഇഷ്ടപ്പെടുന്നയാളാണ് കാളിദാസന്‍, അതിനായി എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും അവന്‍ അതിന് തയ്യാറാണെന്ന് ജയറാം പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയറാമിന്റെ പുതിയ ചിത്രമായ പഞ്ചവര്‍ണതത്തയില്‍ പുതിയ മേക്കോവറിലാണ് ജയറാം എത്തുന്നത്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്നയാളാണ് താനെന്നും എന്നാല്‍ സിനിമയുടെ വിധി താരങ്ങളുടെ കൈയിലല്ലെന്നും ജയറാം വിലയിരുത്തുന്നു. പ്രേക്ഷകന്റെ കാഴ്ചപ്പാട് എന്തെന്ന് അറിയില്ലെന്നും എല്ലാ സിനിമകൾക്കും ഒരുപാട് കഷ്ടപ്പെടാറുണ്ടെന്നും ജയറാം പറഞ്ഞു.