തമിഴകത്തിന്റെ തല അജിത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വാസം. ചിത്രം നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും മുന്നേ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തിന്റെ തല അജിത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വിശ്വാസം. ചിത്രം നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും മുന്നേ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിരുത്തൈ ശിവയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി 14ന് എത്തുമെന്നായിരുന്നു ആദ്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജനുവരി 10ന് ചിത്രം റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. മധുര സ്വദേശിയായ കഥാപാത്രമായിട്ടായിരിക്കും അജിത് ചിത്രത്തിലുണ്ടാകുക. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.