സിരുത്തൈ ശിവ, അജിത്തിനെ നായകനാക്കി ഒരുക്കിയ വിശ്വാസമാണ് നായികയെന്ന നിലയില്‍ നയൻതാരയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തില്‍ നയൻതാരയുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു.  അടുത്തതായി സെസയ് റാ നരസിംഹ റെഡ്ഡിയിലാണ് നയൻതാര നായികയാകുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ പ്രചാരണത്തിനായി നയൻതാരയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്തിടെ നയൻതാര നായികയായ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. തെന്നിന്ത്യൻ താരറാണിയായി മാറിയ നയൻതാര പക്ഷേ, തന്റെ ചിത്രങ്ങളുടെ പ്രചാരണങ്ങള്‍ക്കൊന്നും പങ്കെടുക്കാറില്ലായിരുന്നു. നയൻതാരയുടെ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ സെയ് റാ നരസിംഹ റെഡ്ഡിയുടെ പ്രചാരണത്തിന് നയൻതാരയും രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുന്നത്. നായികയായി നയൻതാരയെത്തുമ്പോള്‍ ഗുരുവായി അമിതാഭ് ബച്ചനും അഭിനയിക്കുന്നു.