പ്രിയ വാര്യര്‍ക്ക് പ്രതിഫലം ഒരു കോടി!!!

സോഷ്യല്‍ മീഡിയ താരമാക്കിയവര്‍ കേരളത്തില്‍ തന്നെ നിരവധിയുണ്ട്. എന്നാല്‍ ലോകമാകമാനം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഒരേയൊരു താരമേയുള്ളൂ, പ്രിയ പ്രകാശ് വാര്യര്‍. തന്‍റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ പ്രിയക്ക് സാധിച്ചു. 

ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിനായുള്ള ഒരു സീനിലാണ് പ്രിയ കണ്ണിറുക്കുന്ന രംഗമുള്ളത്. ആരംഗമുള്ള മാണിക്യ മലരായ... എന്നു തുടങ്ങുന്ന ആ ഗാനം ലോകം മുഴുവന് ഹിറ്റായി. ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി ഓഫറുകള്‍ പ്രിയയെ തേടിയെത്തിയിരുന്നു. 

മഞ്ചിന്‍റെ ഒരു പരസ്യ ചിത്രത്തിലും പ്രിയ പിന്നീട് അഭിനയിച്ചു. പുതിയ ഒരു കൊമേഷ്യല്‍ പരസ്യത്തിനായി പ്രിയക്ക് ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് ഖലീജ് ടൈംസ് ഒരു ബ്രാന്‍റ് എക്സ്പേര്‍ട്ടിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ വള്ളിയാഴ്ചയോടെ പ്രിയ പുതിയ പരസ്യചിത്രം പൂര്‍ത്തിയാക്കി. വിവരം അനുസരിച്ച ഒരു കോടി രൂപയാണ് താരത്തിന് ലഭിച്ച പ്രതിഫലം'. ഒരു പുതുമുഖത്തിന് ലഭിക്കുന്ന വലിയ തുകയാണിതെന്നും റിപ്പര്‍ട്ടില്‍ പറയുന്നുണ്ട്. 

നേരത്തെ മഞ്ചിന്‍റെ പരസ്യത്തില്‍ അഭിനയിക്കാന്‍ പ്രിയ ഈടാക്കിയത് പത്ത് ലക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ഇന്‍റര്‍നാഷണല്‍ ബ്രാന്‍റിന് വേണ്ടിയാണ് പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.