കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുന്‍കാല തെലുങ്ക് നടന്‍ ചലപതി റാവു. സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ മാത്രമേ കൊള്ളൂവെന്നാണ് ഒരു പൊതു ചടങ്ങില്‍ റാവു പറഞ്ഞത്. ഹൈദരാബാദിൽ പുതിയ ചിത്രത്തിന്‍റെ ഓഡിയോ റിലീസിങ്ങിനിടെയാണ് , പുരുഷനൊപ്പം കിടന്നുറങ്ങാൻ മാത്രം കൊളളാവുന്നവരാണ് സ്ത്രീകളെന്ന, വിവാദ പരാമർശം ചലപതി റാവു നടത്തിയത്. ചിത്രത്തിലെ ഒരു സംഭാഷണത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു മറുപടി.

നാഗ ചൈതന്യയും രാകുല്‍ പ്രീതും പ്രധാന വേഷങ്ങളിലെത്തുന്ന രാരാണ്ടോയി വേഡുക ചുധം എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റാവുവിന്റെ വിവാദ പരാമര്‍ശം. പെണ്‍കുട്ടികള്‍ മനസ്സമാധാനത്തിന് ഹാനികരം എന്ന ചിത്രത്തിലെ നാഗചൈതന്യയുടെ ഡയലോഗിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കിടക്ക പങ്കിടാന്‍ മാത്രമേ കൊള്ളൂവെന്ന റാവുവിന്റെ ഡയലോഗ്. നിരവധി വനിതാ സംഘടനകൾ നടനെതിരെ പ്രതിഷേധവുമായെത്തി.

ചിത്രത്തിന്‍റെ നിർമാതാവും നടനുമായ നാഗാർജുന സംഭവത്തിൽ മാപ്പ് പറഞ്ഞു. വിവാദങ്ങളോട് ചലപതി റാവു ഇതുവരെ പ്രതികരിച്ചിട്ടില്ല.അദ്ദേഹത്തിനെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന,