അവളിന്ന് നീതി തേടി കോടതിക്ക് മുന്നിലാണ്; പ്രത്യാശയുണ്ടെന്ന് ഡബ്ല്യൂസിസി

First Published 14, Mar 2018, 11:29 AM IST
Women in Cinema Collective  facebook post
Highlights
  • ആരാണ് പ്രതിയെന്ന് കോടതി തീരുമാനിക്കട്ടെ
  • ആവള്‍ക്കൊപ്പം മാത്രമെന്ന് ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്ന് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് അടക്കമുള്ളവരുടെ വിചാരണ ഇന്ന് ആരംഭിച്ച പശ്ചാത്തലത്തിലാണ് വനിതാ സംഘടനയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിക്ക് പിന്തുണയുമായി ഡബ്ല്യൂ സിസി രംഗത്തെത്തിയത്.

താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് അവൾക്കൊപ്പം- ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

loader