ആരാധകരെ ആവേശം കൊള്ളിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്‍റെ രണ്ടാം പതിപ്പ് 2.0യുടെ മേക്കിംഗ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. 3 ഡി സാങ്കേതിക വിദ്യയുടെ വെല്ലുവിളികളെക്കുറിച്ചും പുതുമയെക്കുറിച്ചുമെല്ലാം സംവിധായകന്‍ തന്നെ വാചാലനായി.

സൂപ്പര്‍ സ്റ്റാര്‍രജനീകാന്തും താരസുന്ദരി ഐശ്വര്യറായും തകര്‍ത്തഭിനയിച്ച സയന്‍സ് ഫിക്ഷന്‍ സിനിമ എന്തിരന്‍ സിനിമാ ലോകത്തുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. ആരാധകരെ ആവേശം കൊള്ളിച്ച യെന്തിരന്‍റെ രണ്ടാം ഭാഗം 2.0യുടെചിത്രീകരണം അണിയറയില്‍പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മേക്കിംഗ് വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ചിത്രവുമായി ബന്ധപ്പെട്ടരണ്ടാമത്തെ മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ സംവിധായകന്‍ ശങ്കറാണ് തന്‍റെ ട്വിറ്ററിലൂടെ വീഡിയോ ആരാധകര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. ബാഹുബലിക്കു ശേഷം ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന 2.0യില്‍ എമി ജാക്‌സണാണ് രജനിയുടെ നായിക. 250കോടിയായിരുന്നു ബാഹുബലിയുടെ ബഡ്ജറ്റെങ്കില്‍ 450 കോടിയാണ് 2.0 യുടെ നിര്‍മ്മാണ ചെലവ്.ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് എ ആര്‍ റഹ്‍മാനാണ്.
പൂര്‍ണ്ണമായി 3ഡി സാങ്കേതിക വിദ്യയില്‍ ചിത്രീകരിക്കുന്ന 2.0 ആസ്വാദനത്തിന്‍റെ പുതു തലങ്ങള്‍ നല്‍കുമെന്ന് സംവിധായകന്‍ ശങ്കറിന്‍റെ ഉറപ്പ്

3ഡി സാങ്കേതിക വിദ്യയില്‍ ചിത്രീകരണം നടത്തുക എന്നത് താന്‍ വിചാരിച്ചതിലും പ്രയാസമേറിയകാര്യമായിരുന്നുവെന്ന് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാര്‍

ജനുവരിയില്‍ തീയേറ്ററുകളിലെത്തുന്ന 2.0 ഒരേ സമയം നിരവധി ഭാഷകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.