ഏറെ നാള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് അഞ്ജലിയും ജെയ്‌യും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നുമൊക്കെ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ചുതാമസിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ പ്രണയത്തിലല്ലെന്നാണ് അഞ്ജലി ഇപ്പോള്‍ പറയുന്നത്.
എന്റെ ഫിലിം കരിയര്‍ ഇപ്പോള്‍ മികച്ച രീതിയില്‍ പോകുകയാണ്. പ്രണയിക്കുന്നതിനെ കുറിച്ച് വിവാഹത്തിനെക്കുറിച്ചോ ചിന്തിക്കാന്‍ എനിക്ക് ഇപ്പോള്‍ സമയമില്ല. യഥാര്‍ഥത്തില്‍ എന്റെ പങ്കാളിയെ ഞാന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഞാന്‍ അന്വേഷിക്കുകയാണ്. അദ്ദേഹത്തെ കണ്ടെത്തുമ്പോള്‍ അത് എല്ലാവരോടും പറയും. എന്നെ വിവാഹം കഴിക്കുന്നുവെന്ന ജെയ്‍യുടെ പ്രസ്താവനയെ കുറിച്ച് എനിക്ക് അറിയില്ല. അത്തരം ഗോസിപ്പുകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്- അഞ്ജലി പറയുന്നു.-
