സംവിധായകൻ വി കെ പ്രകാശിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവകഥാകാരി
പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി
കൊച്ചി: സംവിധായകൻ വി കെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവകഥാകാരി. 2022 ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് ഇവരുടെ പരാതി. അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും യുവതി പറഞ്ഞു. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായി എഴുത്തുകാരി പറഞ്ഞു.