സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍റെ ടീച്ചേഴ്സ് എലിജിബിലിറ്റി പരീക്ഷ നവംബര്‍ അഞ്ചിന് നടക്കുമെന്ന രീതിയിലുള്ള പ്രചാരണം വ്യാജം.  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍റെ പേരിലാണ് പ്രചാരണം വ്യാപകമായി നടക്കുന്നത്. ഒക്ടോബര്‍ 21 ന് പുറത്തിറങ്ങിയതെന്ന അവകാശത്തോടെ പൊതു അറിയിപ്പായാണ് പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അനുരാഗം ത്രിപാഠിയുടേ പേരിലാണ് പ്രചാരണം. എന്നാല്‍ പ്രചാരണം വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കി. പരീക്ഷ സംബന്ധിച്ച അറിയിപ്പുകള്‍ സിടിഇടിയുടെ വെബ്സൈറ്റില്‍ ലഭിക്കുമെന്നും പിഐബി വിശദമാക്കി.