Asianet News MalayalamAsianet News Malayalam

ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, പണം കിട്ടില്ല; സന്ദേശം വ്യാജമാണ്

വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.

sms claiming money deposited in paytm is fake
Author
Thiruvananthapuram, First Published Oct 20, 2020, 4:56 PM IST

പേടിഎമ്മില്‍ പണം വന്നിട്ടുണ്ട്, നിങ്ങളുടെ കയ്യിലേക്ക് പണമെത്താന്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.

പേടിഎം അക്കൌണ്ടില്‍ വന്ന പണം കൈപ്പറ്റാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്കും സന്ദേശത്തിനൊപ്പമുണ്ട്. ഇത്തരത്തില്‍ 3500 രൂപയിലധികം പേടിഎമ്മില്‍ വന്നതായി എസ്എംഎസ് ലഭിച്ചവരുണ്ട്. പലര്‍ക്കും ലഭിക്കുന്നത് പല തുകകളെക്കുറിച്ചുള്ള എസ്എംഎസ് ആണ്. 

മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ് ഈ എസ്എംഎസ് എന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

ചെറുതുക മുതല്‍ വന്‍തുക വരെ പേടിഎമ്മില്‍ പണം ലഭിച്ചിട്ടുണ്ടെന്ന പേരില്‍ ഫോണില്‍ കിട്ടുന്ന എസ്എംഎസ് വ്യാജമാണ്. 

Follow Us:
Download App:
  • android
  • ios