ഇന്നലെ രാത്രിയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്.  ഇത് നാലു വര്‍ഷം മുമ്പുള്ള ലോകകപ്പ് സമയത്തെ വീ‍ഡിയോ ആണെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദോഹ: ലോകം മുഴുവന്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശത്തിലാണ്. രാത്രി 8.30ന് ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജഡന്‍റീനയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടാനിരിക്കെ വ്യത്യസ്തനായ ഒരു ബാര്‍ബറെ പരിചയപ്പെടുത്തുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.

ആരാധകന്‍റെ തലമുടിവെട്ടി മെസിയുടെ മുഖം തലയില്‍ വരച്ച ബാര്‍ബറാണ് ആനന്ദ് മഹീന്ദ്രയുടെ വീഡിയോയിലുള്ളത്. മലയാളത്തിലെ പ്രശസ്തമായ വ്യത്യസ്തനാം ഒരു ബാര്‍ബറാം ബാലനെ എന്ന പാട്ടിന്‍റെ അകമ്പടിയോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്. ഇത് നാലു വര്‍ഷം മുമ്പുള്ള ലോകകപ്പ് സമയത്തെ വീ‍ഡിയോ ആണെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എങ്കിലും നാളെ നടക്കുന്ന ചരിത്ര ഫൈനല്‍ സമയത്ത് ഈ വീ‍ഡിയോ ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്നു. മെസിക്കൊപ്പം എന്ന് പറഞ്ഞാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Scroll to load tweet…

ഇന്നലെ രാത്രി പങ്കുവെച്ച വീ‍ഡിയോ ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരാണ് ട്വിറ്ററില്‍ കണ്ടത്. 9000 പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇന്ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ചാല്‍ 1962ല്‍ ബ്രസീലിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാന്‍ ഫ്രാന്‍സിന് കഴിയും. അതേസമയം 36 വര്‍ഷത്തിനുശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിട്ടാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന ഇറങ്ങുന്നത്.