ക്രോസ് തടുക്കാനുള്ള ശ്രമത്തിനിടെ ടീമിലെ സഹതാരം ഹൊസൈനി മജീദുമായി കൂട്ടിയിടിച്ചാണ് ബിയറന്‍വാന്‍ഡിന്‍റെ തലക്ക് പരിക്കറ്റത്. ചകിത്സക്കായി മിനിറ്റുകളോളം കളി നിര്‍ത്തിവെച്ചു. തലയില്‍ നിന്ന് ചോരയൊലിപ്പിച്ച് നിന്ന ബിയറന്‍വാന്‍ഡിനെ കളി തുടരന്‍ ആനുവദിച്ചെങ്കിലും കളി തുടരാവുന്ന അവസ്ഥയിലായിരുന്നില്ല താരം.

ദോഹ: ഫുട്ബോളില്‍ രണ്ടോ മൂന്നോ അഞ്ചോ ആറോ മിനിറ്റൊക്കെ ഇഞ്ചുറി ടൈം ആരാധകര്‍ സാധരണ കാണാറുള്ളതാണ്. എന്നാല്‍ ഇന്ന് നടന്ന ഇംഗ്ലണ്ട്-ഇറാന്‍ പോരാട്ടത്തില്‍ ആദ്യപകുതിയില്‍ അധികസമയമായി അനുവദിച്ചത് 14 മിനിറ്റായിരുന്നു. ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബിയറന്‍വാന്‍ഡിന് മത്സരത്തിനിടെ തലക്ക് പരിക്കേറ്റതിനാല്‍ മത്സരം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നാണ് ആദ്യപകുതിയില്‍ 14 മിനിറ്റ് അധികസമയം അനുവദിച്ചത്.

ക്രോസ് തടുക്കാനുള്ള ശ്രമത്തിനിടെ ടീമിലെ സഹതാരം ഹൊസൈനി മജീദുമായി കൂട്ടിയിടിച്ചാണ് ബിയറന്‍വാന്‍ഡിന്‍റെ തലക്ക് പരിക്കറ്റത്. ചികിത്സക്കായി മിനിറ്റുകളോളം കളി നിര്‍ത്തിവെച്ചു. തലയില്‍ നിന്ന് ചോരയൊലിപ്പിച്ച് നിന്ന ബിയറന്‍വാന്‍ഡിനെ കളി തുടരന്‍ ആനുവദിച്ചെങ്കിലും കളി തുടരാവുന്ന അവസ്ഥയിലായിരുന്നില്ല താരം.

ലോകകപ്പിനെ ഞെട്ടിച്ച് ഇറാൻ താരങ്ങൾ, ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ദേശീയഗാനം ആലപിച്ചില്ല; കാരണം!

കളി പുനരാരംഭിച്ച ഉടനെ ചോര ഒലിപ്പിച്ച മുഖവുമായി വീണ്ടും ഗ്രൗണ്ടില്‍ കുഴഞ്ഞിരുന്ന ബിയറന്‍വാന്‍ഡിനെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോയത്. പിന്നീട് രണ്ടാം ഗോള്‍ കീപ്പറായ സയ്യിദ് ഹൊസൈന്‍ ഹൊസൈനി ആണ് ബിയറന്‍വാന്‍ഡിന് കീഴില്‍ ഗോള്‍വല കാക്കാനിറങ്ങിയത്.

ആദ്യ പകുതിയില്‍ മൂന്ന് ഗോളടിച്ച ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യം നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചെങ്കിലും ഒരു ഗോള്‍ മടക്കി ഇറാന്‍ ആശ്വാസ ഗോള്‍ നേടി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ റാഷ്ഫോര്‍ഡിലൂടെ ഒരു ഗോള്‍ കൂടി ഇറാന്‍ വലയിലെത്തിച്ച് ഇംഗ്ലണ്ട് 5-1ന്‍റെ ലീഡെടുത്തതോടെ ഇറാന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ആദ്യപകുതിയില്‍ ഇംഗ്ലീഷ് ആധിപത്യം സമ്പൂര്‍ണം, പ്രതിരോധിക്കാന്‍ പണിപ്പെട്ട് ഇറാന്‍; ഗോളടിമേളം

ദൈര്‍ഘ്യമേറിയ ത്രോകള്‍ക്ക് പ്രശസ്തനായ ബിയറന്‍വാന്‍ഡിന്‍റെ പേരില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ത്രോക്കുള്ള ഗിന്നസ് റെക്കോര്‍ഡുണ്ട്. 2016 ഒക്ടോബറില്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ദക്ഷിണ കൊറിയക്കെതിരെ 61.26 മീറ്റര്‍ ദൂരമെറിഞ്ഞാണ് 30കാരനായ ബിയറന്‍വാന്‍ഡ് ലോക റെക്കോര്‍ഡിട്ടത്.