Asianet News MalayalamAsianet News Malayalam

അഭിനന്ദിക്കാന്‍ ചെന്ന തന്നെ മെസി അപമാനിച്ചുവിട്ടുവെന്ന് ഡച്ച് താരം വെഗ്ഹോസ്റ്റ്

ഷൂട്ടൗട്ടില്‍ ജയിച്ചശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ഡച്ച് ഡഗ് ഔട്ടിന് അടുത്തെത്തി കോച്ച് ലൂയി വാന്‍ഗാളിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നാലെ മിക്സഡ് സോണില്‍ മാധ്യപ്രവര്‍ത്തകനോട് സംസാരിച്ചു നില്‍ക്കവെ തന്നെ നോക്കി നിന്ന വെഗ്ഹോസ്റ്റിനോട് എന്തിനാണ് നോക്കി നില്‍ക്കുന്നത്, പോയി നിന്‍റെ പണി നോക്ക് വിഡ്ഢീ എന്നായിരുന്നു മെസി സ്പാനിഷ് ഭാഷയില്‍ പ്രതികരിച്ചത്.

I wanted to shake his hand after the game; Weghorst accuses Messi of being disrespectful
Author
First Published Dec 12, 2022, 1:06 PM IST

ആംസ്റ്റര്‍ഡാം: ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുശേഷം ലിയോണല്‍ മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദഹം പറഞ്ഞ വാക്കുകള്‍ നിരാശപ്പെടുത്തിയെന്ന് ഡച്ച് താരം വൗട്ട് വെഗ്ഹോസ്റ്റ്. മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ വെഗ്ഹോസ്റ്റ് രണ്ട് ഗോളുകള്‍ നേടി ഹോളണ്ടിന് പ്രതീക്ഷ നല്‍കിയിരുന്നു. ഇഞ്ചുറി ടൈമിലെ അവസാന സെക്കന്‍ഡില്‍ വെഗ്ഹോസ്റ്റ് നേടിയ ഗോളിലാണ് കളി എക്സ്ട്രാ ടൈമിലേക്ക് ഹോളണ്ട് നീട്ടിയെടുത്തത്. എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിന് പിഴച്ചു.

ഷൂട്ടൗട്ടില്‍ ജയിച്ചശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ഡച്ച് ഡഗ് ഔട്ടിന് അടുത്തെത്തി കോച്ച് ലൂയി വാന്‍ഗാളിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നാലെ മിക്സഡ് സോണില്‍ മാധ്യപ്രവര്‍ത്തകനോട് സംസാരിച്ചു നില്‍ക്കവെ തന്നെ നോക്കി നിന്ന വെഗ്ഹോസ്റ്റിനോട് എന്തിനാണ് നോക്കി നില്‍ക്കുന്നത്, പോയി നിന്‍റെ പണി നോക്ക് വിഡ്ഢീ എന്നായിരുന്നു മെസി സ്പാനിഷ് ഭാഷയില്‍ പ്രതികരിച്ചത്.

കിരീടമില്ലെങ്കിലും നിങ്ങള്‍ തന്നെയാണ് രാജാവ്; റൊണാള്‍ഡോയെ വാഴ്ത്തി വിരാട് കോലി

എന്നാല്‍ താന്‍ മെസിയ്ക്ക് കൈകൊടുത്ത് അഭിനന്ദിക്കാനായി ചെന്നതാണെന്നും അദ്ദേഹത്തിന്‍റെ പെരുമാറ്റം തന്നെ നിരാശനാക്കിയെന്നും വെഗ്ഹോസ്റ്റ് ഡച്ച് മാധ്യമത്തോട് പറഞ്ഞു. മത്സരത്തിനുശേഷം മെസിക്ക് കൈ കൊടുക്കാനും അഭിനന്ദിക്കാനുമാണ് ഞാന്‍ അവിടെ നിന്നത്. കളിക്കാരനെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹം എനിക്ക് കൈ തരാന്‍ തയാറിയില്ലെന്ന് മാത്രമല്ല സ്പാനിഷ് ഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തു. എനിക്ക് സ്പാനിഷ് ഭാഷ അധികം അറിയില്ലെങ്കിലും അദ്ദേഹം ചീത്തവിളിച്ചതാണെന്ന് മനസിലായിരുന്നു. അതെന്നെ നിരാശനാക്കി-വെഗ്ഹോസ്റ്റ് പറഞ്ഞു.

മിക്സഡ് സോണില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോളും വാക് പോരിലേര്‍പ്പെടുകയും കൈയാങ്കളിയുടെ വക്കെത്തത്തിയിരുന്നു.  എന്‍സോ ഫെര്‍ണാണ്ടസും ലൗതാരോ മാര്‍ട്ടിനെസും അഗ്യൂറോയും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അതേസമയം, മത്സരത്തില്‍ അര്‍ജന്‍റീന, നെതര്‍ലന്‍ഡ്സ് താരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരു ടീമിലെയും താരങ്ങള്‍ കൈയാങ്കിളിക്ക് മുതിര്‍ന്നതോടെ മത്സരത്തില്‍ 18 കാര്‍ഡുകളാണ് റഫറി പുറത്തെടുത്ത്. മെസിക്കും പരിശീലകന്‍ ലിയോണല്‍ സ്കലൊണിക്കുമെല്ലാം മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു.

സിദാന്‍റെ മോഹം ഉടന്‍ പൂവണിയില്ല, ഫ്രാന്‍സിന്‍റെ ആശാനായി ദെഷാം തുടരും

Follow Us:
Download App:
  • android
  • ios