Asianet News MalayalamAsianet News Malayalam

ലൂസൈലില്‍ കാത്തിരിക്കുന്നത് മെസിയുടെ കണ്ണീര്‍; വമ്പന്‍ പ്രവചനവുമായി പിയേഴ്സ് മോര്‍ഗന്‍

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുുണൈറ്റഡില്‍ നിന്നുള്ള പുറത്താകലിന് വഴിവെച്ചത് പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖമാണ്. പിന്നീട് റൊണാള്‍ഡോയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മോര്‍ഗന്‍ റൊണാള്‍ഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

Lionel Messi will cry in FIFA World Cup final says Piers Morgan
Author
First Published Dec 18, 2022, 5:56 PM IST

ദോഹ: ലോകകപ്പ് ഫൈനല്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഖത്തറില്‍ അര്‍ജന്‍റീന ലോകകപ്പ് നേടില്ലെന്ന് പ്രവചിച്ച് ഇംഗ്ലണ്ടിലെ മാധ്യമപ്രവര്‍ത്തകനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നും വിശേഷിപ്പിക്കപ്പെടുന്ന പിയേഴ്സ് മോര്‍ഗന്‍. ലോകകപ്പ് ഫൈനലില്‍ മെസിയുടെ കണ്ണീര്‍ കാണാമെന്നും ഫ്രാന്‍സ് അര്‍ജന്‍റീനയെ 3-1ന് തോല്‍പ്പിക്കുമെന്നും പിയേഴ്സ് മോര്‍ഗന്‍ ട്വീറ്റ് ചെയ്തു. ഫൈനലില്‍ എംബാപ്പെ രണ്ട് ഗോളടിക്കുമെന്നും അന്‍റോണി ഗ്രീസ്‌മാന്‍ ഫൈനിലെ താരമാകുമെന്നും പിയേഴ്സ് മോര്‍ഗന്‍ പ്രവചിക്കുന്നു.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുുണൈറ്റഡില്‍ നിന്നുള്ള പുറത്താകലിന് വഴിവെച്ചത് പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖമാണ്. പിന്നീട് റൊണാള്‍ഡോയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മോര്‍ഗന്‍ റൊണാള്‍ഡോയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

36 വര്‍ഷത്തിനിടെ അര്‍ജന്‍റീനക്ക് ആദ്യ ലോകകപ്പ് ലക്ഷ്യമിട്ടാണ് മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന ഇറങ്ങുന്നതെങ്കില്‍ 1962ല്‍ ബ്രസീലിനുശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകാനാണ് ഫ്രാന്‍സ് ഇന്നിറങ്ങുന്നത്. 1986ല്‍ മറഡോണയുടെ നേതൃത്വത്തിലാണ് അര്‍ജന്‍റീന അവസാനം ലോകകപ്പ് നേടിയത്. പിന്നീട് മറഡോണയുടെ നേതൃത്വത്തില്‍ 1990ലും ലിയോണല്‍ മെസിയുടെ നേതൃത്വത്തില്‍ 2014ലും ഫൈനലില്‍ എത്തിയെങ്കിും രണ്ട് തവണയും ജര്‍മനിയോട് തോറ്റ് രണ്ടാം സ്ഥാനക്കാരായി.

ഇന്‍ഫാന്‍റീനോ അടുത്ത സൂഹ‍ൃത്ത്; തര്‍ക്കത്തിനൊടുവില്‍ മാപ്പു പറഞ്ഞ് ഹക്കീമി

കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ 4-3നായിരുന്നു അര്‍ജന്‍റീന തോറ്റത്.

Follow Us:
Download App:
  • android
  • ios