ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള  ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ആന്‍റി ഓക്സിഡന്‍റുകളെ ലഭിക്കാന്‍ സഹായിക്കും. 

രണ്ട്... 

പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. 

മൂന്ന്... 

വിറ്റാമിന്‍ സി, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

നാല്...

അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും സഹായിക്കും. 

അഞ്ച്... 

ഉണക്ക മുന്തിരിയില്‍ കാത്സ്യവും ബോറോണും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്... 

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്... 

സ്വാഭാവിക മധുരം അടങ്ങിയിട്ടുള്ളതിനാല്‍ രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പെട്ടെന്ന് എനര്‍ജിയും ഉന്മേഷവും ലഭിക്കാന്‍ സഹായിക്കും. 

എട്ട്... 

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഒമ്പത്... 

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. 

പത്ത്... 

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

youtubevideo