മധുരപ്രേമികളുടെയെല്ലാം ഇഷ്ടവിഭവമായ ഗുലാബ് ജാമുന്‍ ആണ് ഇയാള്‍ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ഗുലാബ് ജാമുവിന് 400 രൂപയാണ് ഇവര്‍ നല്‍കിയിരിക്കുന്ന വിലയത്രേ! ഒപ്പം 80 ശതമാനം ഒരു ഓഫറും നല്‍കിയിട്ടുണ്ട്. 

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായ കാലമാണിത്. പ്രത്യേകിച്ച്, തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വലിയ സഹായമാണ്. എന്നാല്‍ ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളും ഉയരാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരാളുടെ ട്വീറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മധുരപ്രേമികളുടെയെല്ലാം ഇഷ്ടവിഭവമായ ഗുലാബ് ജാമുന്‍ ആണ് ഇയാള്‍ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ഗുലാബ് ജാമുവിന് 400 രൂപയാണ് ഇവര്‍ നല്‍കിയിരിക്കുന്ന വിലയത്രേ! ഒപ്പം 80 ശതമാനം ഒരു ഓഫറും നല്‍കിയിട്ടുണ്ട്. അതായത് 80 രൂപ കൊടുത്താല്‍ മതിയെന്ന്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടാണ് യുവാവ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഒരു കിലോ ഹല്‍വയ്ക്ക് 3000 രൂപയാണ് സൊമാറ്റോ നല്‍കിയിരിക്കുന്നത്. ഒപ്പം 80 ശതമാനം ഓഫറും നല്‍കുന്നു എന്നും ട്വിറ്ററില്‍ ഇയാള്‍ കുറിച്ചു. എന്തായാലും ഈ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ട്വീറ്റിന് താഴെ വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയത്. ഇത് പകല്‍ കൊള്ളയാണെന്നും, ഇതാണ് ഇവരുടെ ഓഫര്‍ തന്ത്രം എന്നും തുടങ്ങി സൊമാറ്റോയ്ക്കെതിരെ നിരവധി വിമശനങ്ങളാണ് ഉയരുന്നത്. 

Scroll to load tweet…

അതേസമയം, മുബൈ എയര്‍പ്പോട്ടില്‍ നിന്ന് ഒരു ചായയും രണ്ട് സമൂസയും ഒരു കുപ്പി വെള്ളവും വാങ്ങിയെന്നും അതിന്‍റെ വില കണ്ട് അമ്പരന്നുവെന്നുമുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രണ്ട് സമൂസയ്ക്കും ഒരു ചായയ്ക്കും ഒരു ബോട്ടില്‍ വെള്ളത്തിനും കൂടി 490 രൂപയാണ് ബില്ല് വന്നതെന്നും ഫറാ ഖാന്‍റെ ട്വീറ്റ് സൂചിപ്പിക്കുന്നു. ഒരു ചായക്ക് 160 രൂപയാണ് മുബൈ എയര്‍പ്പോട്ടിനുള്ളിലെ വില. രണ്ട് സമൂസയ്ക്ക് 260 രൂപയും. ഒരു ബോട്ടില്‍ വെള്ളത്തിന് 70 രൂപയും!

Also Read: എല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍...