പലരും ദഹന പ്രശ്നങ്ങളെ പരിഹരിക്കാനായാണ് രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത്. ഇവിടെയിതാ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ചില ചായകളെ പരിചയപ്പെടാം... 

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് നല്ല ചൂട് ചായയിലൂടെയായിരിക്കും. അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. പലരും ദഹന പ്രശ്നങ്ങളെ പരിഹരിക്കാനായാണ് രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത്. ഇവിടെയിതാ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ചില ചായകളെ പരിചയപ്പെടാം...

ഒന്ന്... 

തുളസി- അശ്വഗന്ധ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹോളി ബേസിൽ, അല്ലെങ്കിൽ തുളസി സ്ട്രെസ് കുറയ്ക്കാന്‍ പേരുകേട്ടതാണ്. കൂടാതെ ദഹനത്തിനും പ്രതിരോധശേഷിക്കും ഇവ ഗുണം ചെയ്യും. അതുപോലെ തന്നെ, അശ്വഗന്ധയിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍, അണുബാധകൾക്കെതിരായ നിങ്ങളുടെ ശരീരത്തിന്‍റെ പ്രതിരോധം ശക്തിപ്പെടുകും ദഹനം മെച്ചപ്പെടുകയും ചെയ്യും. 

രണ്ട്... 

മഞ്ഞള്‍ ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ചായയും ദഹനം മെച്ചപ്പെടുത്തുകയും രോഗ പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. കാരണം ഇവയെല്ലാം ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളാൽ സമ്പന്നമാണ്. 

മൂന്ന്... 

ഇഞ്ചി ചായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തേൻ, നാരങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്താണ് ഈ ചായ തയ്യാറാക്കുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ചേരുവകൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പേരുകേട്ടതാണ്. കൂടാതെ, ഈ ചായ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വൃക്കയുടെയും കരളിന്‍റെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

youtubevideo