ഗർഭകാലത്ത് നട്സുകൾ കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. ഗർഭിണികൾ കഴിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് നട്സുകൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ.
ഗർഭകാലത്ത് നട്സുകൾ കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഏറ്റവും നല്ലതാണ് നട്സുകൾ. ഗർഭിണിയായിരിക്കുമ്പോൾ ഏതൊക്കെ നട്സുകൾ കഴിക്കാണമെന്നതിനെ കുറിച്ച് പലർക്കും അറിയില്ല. ഗർഭകാലത്ത് കഴിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് നട്സുകൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...
പിസ്ത...
ഗർഭകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. പ്രോട്ടീന്റെ കലവറയാണ് പിസ്ത.ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ഗർഭകാലത്ത് പ്രമേഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങൾ സഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. പിസ്ത പാലിൽ ചേർത്ത് വേണമെങ്കിലും കുടിക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു.

വാൾനട്ട്...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നടസുകളിലൊന്നാണ് വാൾനട്ട്. വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വാൾനട്ട് കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്ക്കും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഗർഭകാലത്ത് നാലോ അഞ്ചോ വാൾനട്ട് കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ബദാം...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാം കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കുഞ്ഞിന് തൂക്കം കൂടാനും കുഞ്ഞിന്റെ ചർമ്മ കൂടുതൽ ലോലമാകാനും ഗർഭകാലത്ത് ബദാം കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബദാം ഷേക്കായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

