Asianet News MalayalamAsianet News Malayalam

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.

5 healthy drinks for lungs
Author
First Published Nov 12, 2023, 7:28 PM IST

ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയില്‍ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.  

രണ്ട്... 

ഇളം ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

ഇഞ്ചി ചായ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് കഴിയും. അതിനാല്‍ ഇഞ്ചി ചായ കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

നാല്...

തക്കാളി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന്  ഏറെ നല്ലതാണ്. 

അഞ്ച്...

മഞ്ഞള്‍ പാല്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ജ്യൂസുകള്‍...

youtubevideo

Follow Us:
Download App:
  • android
  • ios