എളുപ്പത്തില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിയതിന്‍റെ തൊലി കളയാനൊരു കിടിലൻ ടിപ് പങ്കുവയ്ക്കുകയാണിനി. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി.

അടുക്കളജോലിയെന്നാല്‍ വളരെ നിസാരമാണെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ പതിവായി അടുക്കള ജോലി ചെയ്യുന്നവര്‍ക്കാണെങ്കില്‍ അവര്‍ക്ക് മനസിലാകും, ഇത് എത്രമാത്രം സമയവും അധ്വാനവും ശ്രദ്ധയും വേണ്ട ജോലിയാണെന്ന്. 

പതിവായി അടുക്കള ജോലി ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഓരോ ജോലിയും എളുപ്പത്തിലാക്കാനുള്ള കുറുക്കുവഴികള്‍ അറിയാൻ ഏറെ താല്‍പര്യമാണ്. കാരണം ഈ കുറുക്കുവഴികള്‍ അവരുടെ നിത്യജീവിതത്തിലെ ധാരാളം സമയവും അധ്വാനവും ലാഭിച്ചുനല്‍കും. 

അത്തരത്തിലൊരു കുറുക്കുവഴി, അല്ലെങ്കില്‍ ടിപ് ആണിനി പങ്കുവയ്ക്കുന്നത്. ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍, മിക്കപ്പോഴും ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചെടുക്കേണ്ടി വരും. ഇങ്ങനെ വേവിക്കുന്ന ഉരുളക്കിഴങ്ങിന്‍റെ തൊലി നീക്കം ചെയ്യാനും അല്‍പം പ്രയാസം തന്നെയാണ്. നേരത്തേ സൂചിപ്പിച്ചത് പോലെ, സമയനഷ്ടവും അധ്വാനവും. 

മാത്രമല്ല- പലര്‍ക്കും വേവിച്ച ഉരുളക്കിഴങ്ങ് ചൂടാറും മുമ്പ് തന്നെ തൊലി കളയാൻ പ്രയാസവുമായിരിക്കും. ഇങ്ങനെ വിരലുകളൊക്കെ പൊള്ളുന്നതും സാധാരണമായിക്കാണും. 

എന്നാലീ ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കിക്കൊണ്ട് വളരെ എളുപ്പത്തില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിയതിന്‍റെ തൊലി കളയാനൊരു കിടിലൻ ടിപ് പങ്കുവയ്ക്കുകയാണിനി. 

പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി. എല്ലാത്തിന്‍റെയും നടുക്ക് വച്ച് വട്ടത്തില്‍ മുറിക്കുക. ശേഷം ഒരു ഓയില്‍ സ്ട്രെയിനറെടുക്കണം. ഇതുപയോഗിച്ചാണ് തൊലി നീക്കം ചെയ്യേണ്ടത്. നടുക്ക് മുറിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഓരോ കഷ്ണമായി സ്ട്രെയിനറിലേക്ക് ഇട്ട ശേഷം മറ്റൊരു സ്റ്റീല്‍ പാത്രം (ചുവട് കട്ടിയുള്ള ചെറിയ ബൗള്‍) കൊണ്ട് പതിയെ ഉടച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഇതോടെ ഉരുളക്കിഴങ്ങ് ഉടയ്ക്കുന്ന ജോലിയും ഒപ്പം തൊലി നീക്കുന്ന ജോലിയും ഒരുമിച്ച് കഴിയും. കിഴങ്ങിന്‍റെ അകം ഉടങ്ങ് അടുത്ത പാത്രത്തിലേക്ക് വീഴുമ്പോള്‍ നേര്‍ത്ത തൊലി സ്ട്രെയിനറില്‍ തന്നെ അവശേഷിക്കും.

കൂടുതല്‍ വ്യക്തമാകുന്നതിനായി വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- മധുരം അമിതമായി കഴിച്ചാല്‍ ഭാവിയില്‍ ക്യാൻസര്‍ പിടിപെടുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo