അമ്മ സോണി റസ്ദാനും ഭർത്താവ് രൺബീർ കപൂറിനൊപ്പമാണ് ആലിയ ആഘോഷങ്ങളിൽ പങ്കെടുത്തത്. രൺബീറിനും അമ്മയ്ക്കുമൊപ്പം എത്തിയ ആലിയ ഭട്ടിന്‍റെ വീഡിയോകളാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

യെല്ലോ ഷറാറയില്‍ തിളങ്ങി നില്‍ക്കുന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്‍ബീര്‍ കപൂറിന്‍റെ കസിന്‍ ആദർ ജെയിനിന്‍റെയും അലേഖ അദ്വാനിയുടെയും മെഹന്ദി ചടങ്ങിൽ പങ്കെടുക്കാന്‍ എത്തിയതാണ് ആലിയ ഭട്ട്. അമ്മ സോണി റസ്ദാനും ഭർത്താവ് രൺബീർ കപൂറിനൊപ്പമാണ് ആലിയ ആഘോഷങ്ങളിൽ പങ്കെടുത്തത്. 

സോണി റസ്ദാൻ ചാരനിറത്തിലുള്ള പിങ്ക് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത അനർക്കലി കുർത്ത ധരിച്ചപ്പോൾ, രൺബീർ തിരഞ്ഞെടുത്തത് ബ്രോക്കേഡ് എംബ്രോയ്ഡറി ചെയ്ത നെഹ്‌റു ജാക്കറ്റും വെള്ള കുർത്ത പൈജാമ സെറ്റുമാണ്.

View post on Instagram

മിറർ-വർക്ക് ചെയ്ത മസ്റ്റാർഡ് ഷറാറ സെറ്റാണ് ആലിയ ധരിച്ചത്. എന്നാൽ ഷോ സ്റ്റീലർ ആലിയയുടെ മെടഞ്ഞ തലമുടി തന്നെയായിരുന്നു. ത്രെഡ് എംബ്രോയ്ഡറിയും സീക്വിൻ വർക്കുകളും കൊണ്ട് നിറഞ്ഞതാണ് ഷറാറ സെറ്റ്. പൊട്ട്ലി ബാഗും കൈയില്‍ പിടിച്ചിരുന്നു. രൺബീറിനും അമ്മയ്ക്കുമൊപ്പം എത്തിയ ആലിയ ഭട്ടിന്‍റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

View post on Instagram

Also read: ചർമ്മത്തിൽ കൊളാജൻ കുറഞ്ഞാല്‍ എന്തു സംഭവിക്കും? അറിയേണ്ട സൂചനകള്‍