Asianet News MalayalamAsianet News Malayalam

അടിവയർ ഒതുക്കാൻ ഡയറ്റില്‍ നിന്ന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

avoid these foods to lose belly fat
Author
First Published Jan 29, 2023, 10:11 AM IST

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് വയറില്‍ കൊഴുപ്പ് അടിയാന്‍ കാരണം. വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. 

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം. അത്തരത്തില്‍ വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് വയര്‍ കുറയ്ക്കാന്‍ നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും. 

രണ്ട്...

ചീസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീസില്‍ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട്  ചീസ് ധാരാളം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. 

മൂന്ന്...

ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാനും ശരീരഭാരം കൂടാനും കാരണമാകും. 

നാല്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. 

അഞ്ച്...

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമായാല്‍ വയര്‍ കുറയ്ക്കാന്‍ കഴിയില്ല. 

ആറ്...

സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് കഴിക്കുന്നത് വയര്‍ കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തും. 

Also Read: നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന; ഈ ക്യാന്‍സറിന്‍റെ ലക്ഷണമാകാം...

Follow Us:
Download App:
  • android
  • ios