Asianet News MalayalamAsianet News Malayalam

സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ഗുണങ്ങളിതാണ്...

തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതോടൊപ്പം തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വരളുന്നതും പൊട്ടുന്നതും തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്നവയാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍. 

benefits of adding foods rich in zinc azn
Author
First Published Oct 15, 2023, 3:32 PM IST

ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. രോഗ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്ക് സിങ്ക് ആവശ്യമാണ്. സ്ത്രീകളില്‍ ഹോർമോൺ ഉത്പാദനം, സെല്ലുലാർ വളർച്ചയുൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് സിങ്ക് സഹായിക്കും.  തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതോടൊപ്പം തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വരളുന്നതും പൊട്ടുന്നതും തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്നവയാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍. 

ശരീരത്തില്‍ സിങ്കിന്‍റെ കുറവു മൂലം രോഗ പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അതുപോലെ തന്നെ മുറിവ് ഉണങ്ങാന്‍ സമയമെടുക്കുക, തലമുടി കൊഴിച്ചില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയ്ക്കും ഇത് കാരണമാകാം. 

സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ചിക്കന്‍, ബീഫ് തുടങ്ങിയ മാംസങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് സിങ്കിന്‍റെ കുറവു പരിഹരിക്കാന്‍ സഹായിക്കും. 

രണ്ട്... 

പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളും സിങ്കിന്‍റെ സ്രോതസ്സാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

സിങ്കിന്‍റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ നിലക്കടല, വെള്ളക്കടല, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

നാല്... 

ബദാം, കശുവണ്ടി, വാള്‍നട്സ്, മത്തങ്ങ കുരു തുടങ്ങിയ നട്സുകളിലും സീഡുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്. 

അഞ്ച്...

ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. 

ആറ്... 

പഴങ്ങളിലും പച്ചക്കറികളിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കാം. 

ഏഴ്... 

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കാം ഈ ഏഴ് പച്ചക്കറികള്‍...

youtubevideo

Follow Us:
Download App:
  • android
  • ios