Asianet News MalayalamAsianet News Malayalam

പതിവായി പുളി കഴിക്കുന്നത് നല്ലതാണോ? അറിയാം ഇക്കാര്യങ്ങള്‍...

 പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെയില്ലതാനും. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നത്. 

benefits of adding tamarind in your diet azn
Author
First Published Sep 28, 2023, 9:45 PM IST | Last Updated Sep 28, 2023, 9:45 PM IST

ഭക്ഷണത്തിന് രുചി നല്‍കാനായി നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് പുളി. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ആന്റിഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമാണ് പുളി.  പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെയില്ലതാനും. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നത്. 

ഫൈബര്‍ ധാരാളം അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നത് ദഹനക്കേട് മെച്ചപ്പെടുത്താന്‍ സഹായിക്കും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇവയിലെ നാരുകൾ ആണ് സഹായിക്കുന്നത്. കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി പുളി വെള്ളം പതിവായി കുടിക്കാം.  പുളിവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും.

പുളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങള്‍ അള്‍സറിനെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മഗ്നീഷ്യം അടങ്ങിയ പുളി ഉറക്കക്കുറവിനും സഹായിക്കും. ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ പുളി ചർമ്മത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വിട്ടുമാറാത്ത ദഹനക്കേട് മാറ്റാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios