Asianet News MalayalamAsianet News Malayalam

പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ബീറ്റ്‌റൂട്ട് ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...

വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. 

benefits of Beetroot Juice
Author
First Published Jan 31, 2023, 11:08 AM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. 

ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഒന്ന്...

വർക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഒരു പ്രോട്ടീന്‍ ഷേയ്ക്കായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇവ ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം മസിലുകള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നു. 

രണ്ട്...

ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍  പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും.

നാല്...

കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് ജ്യൂസ് പതിവാക്കാം.  കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. 

അഞ്ച്...

വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച തടയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. 

ആറ്...

ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കാം.

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios