മോരിൽ സാധാരണ പാലിനേക്കാൾ കലോറി കുറവാണ്. കൂടാതെ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് മോര്.  

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മോര്. മോരിൽ സാധാരണ പാലിനേക്കാൾ കലോറി കുറവാണ്. കൂടാതെ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് മോര്. പതിവായി മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Add Asianetnews as a Preferred SourcegooglePreferred

ഒന്ന്... 

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മോര്. മലബന്ധത്തെ അകറ്റാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇവ സഹായിക്കും. പ്രോബയോട്ടിക് ആയതിനാൽ, വയറിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിന്‍റെ ആരോഗ്യത്തിനും മോര് ഗുണം ചെയ്യും. 

രണ്ട്...

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

മൂന്ന്... 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മോരില്‍ കലോറിയും ഫാറ്റും കുറവാണ്. അതിനാല്‍ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

നാല്... 

നിര്‍ജ്ജലീകരണത്തെ തടയാനും മോര് കുടിക്കുന്നത് നല്ലതാണ്. 

അഞ്ച്... 

കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് മോര്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.

ആറ്... 

പൊട്ടാസ്യം ധാരാളം അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.

ഏഴ്... 

മോരില്‍ ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

എട്ട്... 

ഫാറ്റും കൊളസ്ട്രോളും കുറഞ്ഞ മോര് കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഒമ്പത്... 

ലാക്റ്റിക് ആസിഡ് അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന് അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയെ തടയാനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മാനസികാരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo